Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാർ വെയിറ്റിംങ് ഷെഡിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു.

കാർ വെയിറ്റിംങ് ഷെഡിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. 


ഈരാറ്റുപേട്ട: കാർ വെയിറ്റിംങ് ഷെഡിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. വെയ്റ്റിംങ് ഷെഡിൽ ഇരിക്കുകയായിരുന്ന ഈരാറ്റുപേട്ട സ്വദേശിയായ വ്യവസായി മഠത്തിൽ അബ്ദുൽഖാദറാണ് മരിച്ചത്.
        ഇന്നലെ രാത്രി 11 മണിയോടെ നടയ്ക്കലിലാണ് വാഹനാപകടം ഉണ്ടായത്. വെയിറ്റിംഗ് ഷെഡിൽ സുഹൃത്തിനൊപ്പം സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു ഇദ്ദേഹം. സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
             വാഗമണ്ണിലേക്ക് പോവുകയായിരുന്ന കാർ, നിയന്ത്രണം വിട്ട് റോഡരികിലെ വെയറ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാറിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തിട്ടുണ്ട്.
വാഹനത്തിലുണ്ടായിരുന്നവർ മദ്യ ലഹരിയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഈരാറ്റുപേട്ട പൊലീസ് കേസെടുത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement