Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയേറ്റം.

സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയേറ്റം.

തിരു.: 63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയേറ്റം. രാവിലെ 9ന് തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് പതാക ഉയർത്തും. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കല്‍വിളക്കില്‍ തിരിതെളിച്ച്‌ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. 44 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന നൃത്തശില്‍പത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങുക. 
        ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാട് വെള്ളാര്‍മല സ്കൂളിലെ വിദ്യാർത്ഥികളുടെ നൃത്തവും ഉദ്ഘാടന ചടങ്ങില്‍ അരങ്ങേറും. 25 വേദികളിലായി നടക്കുന്ന 249 മത്സരയിനങ്ങളാണ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമാമാങ്കത്തിൽ നടക്കുക. പതിനയ്യായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും. 
           ഹയര്‍ സെക്കൻഡറി വിഭാഗം പെണ്‍കുട്ടികളുടെ സംഘനൃത്തവും ഒപ്പനയും ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മാര്‍ഗ്ഗംകളിയുമാണ് ആദ്യദിനം വേദിയിലെത്തുക.
      അതേസമയം, സബ്ജില്ലാ, ജില്ലാ മത്സരങ്ങളിൽ മിക്കയിടത്തും വിധികർത്താക്കളെക്കുറിച്ച് നിരവധി ആരോപണങ്ങളും പ്രതിഷേധങ്ങളും അരങ്ങേറിയിരുന്നതിനാൽ, നിരവധി കുട്ടികളാണ് വൻതുക മുടക്കി അപ്പീൽ വഴി മത്സരത്തിനെത്തുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement