Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

'ഇ-എക്സാം ഈസ്' - പരീക്ഷാപ്പേടി എങ്ങനെ മാറ്റാം?: ജെസിഐ കോട്ടയം ടൗൺ ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ ക്ലാസുകൾ നടത്തി.

'ഇ-എക്സാം ഈസ്' - പരീക്ഷാപ്പേടി എങ്ങനെ മാറ്റാം?: ജെസിഐ കോട്ടയം ടൗൺ ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ ക്ലാസുകൾ നടത്തി.

കോട്ടയം: ഇ- എക്സാം ഈസ് - പരീക്ഷാപ്പേടി എങ്ങനെ മാറ്റാം എന്ന വിഷയത്തിൽ ജെസിഐ കോട്ടയം ടൗൺ ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ വിവിധ സ്കൂളുകളിൽ നടത്തുന്ന പരിപാടിയുടെ ഉദ്ഘാടനം, കോട്ടയം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു.
      ജെസിഐ കോട്ടയം ടൗൺ പ്രസിഡന്റ് ഡോ. ഡി. രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗിന്നസ് ബുക്ക് ജേതാവ് അയ്മനം ശ്രീകാന്ത് ഉദ്ഘാടനം നിർവഹിച്ചു. ജെസിഐ സോൺ വൈസ് പ്രസിഡൻ്റ് വി.എസ്. കിഷൻ രാജ് മുഖ്യപ്രഭാഷണം നടത്തി. മെൻ്റർ സാജൻ ഗോപാലൻ, വൈസ് പ്രസിഡന്റ് എസ്. ഗോപകുമാർ, സെക്രട്ടറി മുഹമ്മദ് തൗഫീഖ്, ട്രഷറർ മഹേഷ് മംഗലത്ത്, പ്രധാനാദ്ധ്യാപിക ടി.എസ്. ജ്യോതി, ഹരിശങ്കർ, ഷൈജുലാൽ, വരദൻ തുടങ്ങിയവർ സംബന്ധിച്ചു.
      8, 9, 10 ക്ലാസ്സുകളിലെ കുട്ടികൾക്കായി പരീക്ഷാപ്പേടി മാറ്റി, എങ്ങനെ നന്നായി പരീക്ഷ എഴുതാം എന്നതിനെക്കുറിച്ചും കുട്ടികൾക്ക് എസ്എസ്എൽസി ബുക്കിൽ ഇട്ടു തുടങ്ങുന്ന, പിന്നീട് ഭാവിയിലേക്ക് വളരെ അത്യന്താപേക്ഷിതമായ ഒപ്പ് എങ്ങനെ മനോഹരവും വൃത്തിയുള്ളതുമാക്കാം എന്ന വിഷയത്തിലും ഡോ. ഡി. രാമകൃഷ്ണൻ, മഹേഷ് മംഗലത്ത് എന്നിവർ ക്ലാസെടുത്തു. വരുംദിവസങ്ങളിൽ മറ്റ് സ്കൂളുകളിലും ജെസിഐയുടെ ആഭിമുഖ്യത്തിൽ ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement