Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കോട്ടയത്ത് പുതിയ ബൈപ്പാസ് :ചർച്ച നാളെ.

കോട്ടയത്ത് പുതിയ ബൈപ്പാസ് : ചർച്ച നാളെ.

കോട്ടയം: നഗരത്തിലെ ഗതാഗത പ്രശ്നത്തിന് പരിഹാരം കണ്ടെത്താനായി കൊല്ലം ഡിണ്ടിഗൽ ദേശീയപാതയിൽ (എൻഎച്ച് 183) കോട്ടയം നഗരത്തിൽ പുതിയ ബൈപാസ് നിർമ്മിക്കുന്നത് സംബന്ധിച്ചുള്ള പ്രാഥമിക യോഗം നാളെ രാവിലെ 10.30ന് കോട്ടയം കളക്ട്രേറ്റിൽ ചേരുമെന്ന് അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എംപി അറിയിച്ചു.
       കോട്ടയം നഗരമദ്ധ്യത്തിലൂടെ കടന്നുപോകുന്ന കെകെ റോഡ് വീതി കൂട്ടുമ്പോൾ വലിയ തോതിൽ കെട്ടിടങ്ങൾ പൊളിച്ച് മാറ്റേണ്ടിവരും.
വ്യാപാരമേഖലയെ ഇത് വലിയ തോതിൽ ബാധിക്കും. അതിനാലാണ് ബൈപാസ് എന്ന നിർദ്ദേശം ഉയർന്നു വന്നിരിക്കുന്നത്. കുമളി മുതൽ കോട്ടയം വരെ 24 മീറ്ററും കോട്ടയം മുതൽ കൊല്ലം വരെ 30 മീറ്റർ വീതിയിലും റോഡ് വികസിപ്പിക്കാനാണ് ദേശീയപാതാ വിഭാഗം തീരുമാനിച്ചിരിക്കുന്നത്. സ്ഥലം ഏറ്റെടുക്കുവാൻ പ്രയാസമുള്ള മണർകാട് മുതൽ കോടിമത വരെ ഉള്ള ഭാഗം ഒഴിവാക്കുന്നതിനാണ് ബൈപാസ് എന്ന ആശയം ഉയർന്ന് വന്നിരിക്കുന്നത്. ബൈപാസിനായി ദേശീയപാതാ വിഭാഗം ചുമതലപ്പെടുത്തിയിട്ടുള്ള മോർത്ത് ആണ് റോഡിൻ്റെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. കോടിമതയിലെ മണിപ്പുഴയിൽ നിന്നും ആരംഭിച്ച് പാമ്പാടി വെള്ളൂർ 8ാം മൈലിൽ അവസാനിക്കുന്ന തരത്തിലാണ് പുതിയ റോഡിന് വന്നിരിക്കുന്ന നിർദ്ദേശമെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.
            12.600 കിലോമീറ്റർ ദൂരവും 30 മീറ്റർ വീതിയുമാണ് റോസിനുണ്ടാകുക. ഇതിൽ 7 കിലോമീറ്ററും പാടശേഖരത്തിന് നടുവിലൂടെയാണ് കടന്നു പോകുന്നത്. അലൈൻമെന്റ് അംഗീകരിച്ച് തുടർനടപടികൾ ത്വരിതപ്പെടുത്തിയാൽ നിർമ്മാണത്തിന് ആവശ്യമായ മുഴുവൻ പണവും അനുവദിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടന്നും ഫ്രാൻസിസ് ജോർജ് അറിയിച്ചു. ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ എംഎൽഎമാർ ജില്ലാ കളക്ടർ ദേശീയപാതാ ഉദ്വോഗസ്ഥർ എന്നിവർ യോഗത്തിൽ സംബന്ധിക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement