Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ മെഗാ ഇ ചെലാൻ അദാലത്ത്.

മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ മെഗാ ഇ ചെലാൻ അദാലത്ത്.
 
ഇടുക്കി: മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്തമായി ഇടുക്കി ജില്ലയിലെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ ഫെബ്രുവരി 4, 5, 6 തീയതികളിൽ മെഗാ ഇ ചെലാൻ അദാലത്ത് നടത്തും. രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെയാണ്. അദാലത്ത്. ട്രാഫിക് നിയമ ലംഘനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പും പോലീസും ചുമത്തിയിരിക്കുന്ന പിഴകൾ, കോടതി നടപടികളിൽ ഇരിക്കുന്ന ചെലാനുകൾ എന്നിവ തീർപ്പാക്കി പൊതുജനങ്ങൾക്ക് വാഹനങ്ങൾക്കെതിരെയുള്ള തുടർനടപടികളിൽ നിന്നും ഒഴിവാകാം.
        ആർടിഒ ഇടുക്കി - ജില്ലാ കളക്ട്രേറ്റ്, കുയിലിമല, സബ് ആർടിഒ  തൊടുപുഴ - മിനി സിവിൽ സ്റ്റേഷൻ തൊടുപുഴ,  സബ് ആർടിഒ വണ്ടിപ്പെരിയാർ -മിനി സിവിൽ സ്റ്റേഷൻ പീരുമേട്, സബ് ആർടിഒ ഉടുമ്പഞ്ചോല -മിനി സിവിൽ സ്റ്റേഷൻ നെടുങ്കണ്ടം, സബ് ആർടിഒ ദേവികുളം സബ് ആർടി ഓഫീസ് അടിമാലി, ആർടിഒ എൻഫോഴ്‌സ്മെന്റ് ഇടുക്കി- ഫസ്റ്റ് ഫ്ലോർ ബിഎസ്എൻഎൽ ബിൽഡിംഗ് വെങ്ങല്ലൂർ എന്നിവിടങ്ങളിലാണ് അദാലത്ത് നടക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement