Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മക്കളെ കൊലപ്പെടുത്തി ദമ്പതിമാർ ജീവനൊടുക്കി

മക്കളെ കൊലപ്പെടുത്തി ദമ്പതിമാർ ജീവനൊടുക്കി.

ബംഗളൂരു: മക്കളെ കൊലപ്പെടുത്തി ടെക്കിയും ഭാര്യയും ജീവനൊടുക്കി. ബംഗളൂരുവിലെ വാടകവീട്ടിലാണ് നാലു പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. അനൂപ് കുമാർ (38), ഭാര്യ രാഖി (35), മകള്‍ അനുപ്രിയ (അഞ്ച് വയസ്), മകൻ പ്രിയാൻഷ് (രണ്ട് വയസ്) എന്നിവരാണ് മരിച്ചത്. 
         ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് സ്വദേശികളായ ഇവർ അനൂപിന്റെ ജോലിക്കായി ബംഗളൂരുവില്‍ താമസമാക്കിയതായിരുന്നു. കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം അച്ഛനും അമ്മയും ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ദമ്പതികള്‍ വളരെ സന്തോഷത്തിലായിരുന്നുവെന്നും പുതുച്ചേരി യാത്രയ്ക്ക് ഇവർ തയ്യാറെടുത്തിരുന്നെന്നും പൊലീസ് പറയുന്നു. ഞായറാഴ്ച ഇതിനായി സാധനങ്ങളെല്ലാം പായ്ക്ക് ചെയ്തിരുന്നു. വീട്ടില്‍ സഹായത്തിന് മൂന്ന് പേരെയാണ് ദമ്പതികള്‍ നിർത്തിയിരുന്നത്. കുട്ടികളെ നോക്കാൻ ഒരാളെയും ഭക്ഷണം ഉണ്ടാക്കാൻ രണ്ട് പേരയും. സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

Post a Comment

0 Comments

Ad Code

Responsive Advertisement