Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്ത്രീധന, ഗാർഹിക പീഡന നിയമങ്ങളിൽ പരിഷ്കരണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീം കോടതി.

സ്ത്രീധന, ഗാർഹിക പീഡന നിയമങ്ങളിൽ പരിഷ്കരണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീം കോടതി.


ന്യൂഡൽഹി: നിലവിലുള്ള സ്ത്രീധന, ഗാർഹിക പീഡന നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. സ്ത്രീധന, ഗാർഹിക പീഡന നിയമങ്ങൾ പുനഃപരിശോധിക്കാനും പരിഷ്കരിക്കാനും വിദഗ്ധസമിതിയെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് സുപ്രീം കോടതി പരിഗണിക്കാൻ വിസമ്മതിച്ചത്.
       സമൂഹം മാറണമെന്നും അതിന് ഒന്നും ചെയ്യാൻ കഴിയില്ലെന്നും ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, സതീഷ് ചന്ദ്രശർമ്മ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. "സമൂഹം മാറണം, ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല, പാർലമെൻ്ററി നിയമങ്ങളുണ്ട്"- എന്നാണ് കോടതി പറഞ്ഞത്.
        അടുത്തയിടെ ബംഗളൂരുവിൽ എഞ്ചിനീയറായ അതുൽ സുഭാഷ് എന്ന യുവാവ് ആത്മഹത്യ ചെയ്‌ത സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ഗാർഹിക പീഡന നിയമങ്ങൾ പരിഷ്കരിക്കണമെന്നും അവയുടെ ദുരുപയോഗം തടയണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ വിശാൽ തിവാരിയാണ് ഹർജി സമർപ്പിച്ചത്. ഇത്തരം നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ മാർഗ്ഗനിർദ്ദേശങ്ങൾ വേണം എന്നായിരുന്നു ഹർജിയിലെ ആവശ്യം. വിവാഹസമയത്ത് നൽകിയ സാധനങ്ങൾ/സമ്മാനങ്ങൾ/പണം എന്നിവയുടെ ലിസ്റ്റ് രേഖപ്പെടുത്താനും സത്യവാങ്മൂലം സൂക്ഷിക്കാനും അതിൻ്റെ രേഖ വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിനൊപ്പം സൂക്ഷിക്കാനും സർക്കാരിനോട് നിർദ്ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. സ്ത്രീധന നിരോധന നിയമവും ഐപിസിയുടെ 498 എ വകുപ്പും വിവാഹിതരായ സ്ത്രീകളെ സ്ത്രീധനത്തിൽ നിന്നും മറ്റ് പീഡനങ്ങളിൽ നിന്നും സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. രാജ്യത്ത് ഈ നിയമങ്ങൾ മറ്റു തർക്കങ്ങൾ ഉണ്ടാകുമ്പോൾ ഭർത്താവിൻ്റെ കുടുംബത്തെ അടിച്ചമർത്താനുമുള്ള ആയുധങ്ങളായി മാറുന്നു. അതിനാൽ, സ്ത്രീകൾക്കെതിരായ യഥാർത്ഥ സംഭവങ്ങൾ സംശയത്തോടെയാണ് സമൂഹം കാണുന്നത് എന്നായിരുന്നു ഹർജിക്കാരൻ്റെ വാദം. കള്ളക്കേസുകൾ ജുഡീഷ്യറിക്ക് ഭാരമുണ്ടാക്കുമെന്ന ഹരജിക്കാരൻ്റെ വാദവും കോടതി തള്ളി. "ഞങ്ങൾക്ക് ഒരു ഭാരവുമില്ല, ഞങ്ങൾ സത്യപ്രതിജ്ഞ ചെയ്തതാണ് ചുമതലയേൽക്കുന്നത്, കേസുകൾ തീർപ്പാക്കേണ്ടത് ഞങ്ങളുടെ കടമയാണ്" - ജസ്റ്റിസ് ശർമ്മ അഭിപ്രായപ്പെട്ടു.

Post a Comment

0 Comments

Ad Code

Responsive Advertisement