Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇരട്ടക്കൊലപാതകം; പ്രതി ചെന്താമര പിടിയിൽ.

ഇരട്ടക്കൊലപാതകം; പ്രതി ചെന്താമര പിടിയിൽ.


പാലക്കാട്: നെന്മാറയിൽ ഇരട്ടക്കൊലപാതകം നടത്തി ഒളിവിൽ പോയ പ്രതി ചെന്താമര പിടിയിലായി. ഇന്നലെ രാത്രി പോത്തുണ്ടി മലയിൽ നിന്നും വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ നടന്നു വരും വഴിയാണ് ഇയാളെ പോലീസ് പിടികൂടിയതെന്ന് ഡിവൈഎസ്പി പറഞ്ഞു.
      കൊലപാതകത്തിനു ശേഷം ഒളിവിലായിരുന്ന ഇയാൾ രണ്ട് ദിവസങ്ങൾക്ക് ശേഷം വിശപ്പ് സഹിക്കാൻ വയ്യാതെ മലയിറങ്ങിയപ്പോഴാണ് പിടിയിൽ ആയതെന്നാണ് സൂചന. പ്രതിയെ നെന്മാറ പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
       ഇയാൾ ഒളിവിൽ കഴിഞ്ഞ പോത്തുണ്ടി മലയിലെ തെരച്ചിൽ പോലീസ് അവസാനിപ്പിച്ചുവെന്ന് കരുതിയാണ് വീട് ലക്ഷ്യമാക്കി ഭക്ഷണം കഴിക്കാൻ എത്തിയത്. പ്രതിയെ പിടികൂടിയതോടെ കൊലപാതകത്തിൽ രോക്ഷാകുലരായ നാട്ടുകാർ, നെന്മാറ പോലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറി പ്രതിയെ ആക്രമിക്കുവാൻ ശ്രമിച്ചത് പോലീസ് ഏറെ പ്രയാസപ്പെട്ടാണ് തടഞ്ഞത്. നൂറുകണക്കിന് നാട്ടുകാരാണ് പ്രതിയെ പിടികൂടിയതറിഞ്ഞ് നെന്മാറ സ്റ്റേഷനിലേക്ക് എത്തിയത്. സംഘർഷാവസ്ഥ ഉണ്ടായതിന് തുടർന്ന് പോലീസ് ലാത്തി വീശിയാണ് നാട്ടുകാരെ സ്റ്റേഷൻ പരിസരത്തു നിന്നും നീക്കികിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement