Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കുറ്റാരോപിതർക്ക് വാട്സാപ്പ് വഴി നോട്ടീസ് നൽകരുത് : പൊലീസിനോട് സുപ്രീം കോടതി.

കുറ്റാരോപിതർക്ക് വാട്സാപ്പ് വഴി നോട്ടീസ് നൽകരുത് : പൊലീസിനോട് സുപ്രീം കോടതി.


ന്യൂഡൽഹി: ക്രിമിനൽ നടപടിക്രമങ്ങൾക്കായി ഹാജരാകാനായി വ്യക്തികൾക്ക് വാട്സാപ്പോ മറ്റ് ഇലക്ട്രോണിക് ഡിവൈസുകളോ വഴി നോട്ടീസ് നൽകരുതെന്ന് പൊലീസിനോട് സുപ്രീം കോടതി. ക്രിമിനൽ നടപടിച്ചട്ടത്തിലെ സെക്ഷൻ 41 എ പ്രകാരം കുറ്റാരോപിതർക്കും പ്രതികൾക്കും ഉള്ള നോട്ടീസ് നൽകുന്നത് സംബന്ധിച്ചാണ് സുപ്രീം കോടതി നിർദ്ദേശം.
        സിആർപിസി, ഭാരതീയ നാഗരിക സുരക്ഷാ സൻഹിത പ്രകാരം അംഗീകരിക്കപ്പെട്ടതും നിർദ്ദേശിച്ചിട്ടുള്ളതുമായ സേവന രീതിക്ക് പകരമായി വാട്സാപ്പോ മറ്റ് ഇലക്ട്രോണിക് ഡിവൈസുകളോ വഴിയുള്ള അറിയിപ്പ് സേവനം അംഗീകരിക്കാൻ ആവില്ലെന്നും കോടതി വ്യക്തമാക്കി. സിആർപിസി / ബിഎൻഎസ്എസ് പ്രകാരം നിർദ്ദേശിച്ചിരിക്കുന്ന സേവന രീതിയിലൂടെ മാത്രമേ നോട്ടീസ് നൽകാവൂ എന്നും കോടതി നിർദ്ദേശിച്ചു.
      ജസ്റ്റിസ് എം.എം. സുന്ദ്രേഷും ജസ്റ്റിസ് രാജേഷ് ബിന്ദലും അടങ്ങുന്ന ബെഞ്ചാണ് ഈ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. അനാവശ്യ അറസ്റ്റുകൾ തടയാനും അർഹരായ വിചാരണത്തടവുകാർക്ക് ജാമ്യം അനുവദിക്കുന്നത് വേഗത്തിൽ ആക്കാനുമായി സതേന്ദർ കുമാർ ആൻ്റിൽ വേഴ്സസ് സിബിഐ കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. അതാത് പോലീസ് സംവിധാനങ്ങൾക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കോടതി ആവശ്യപ്പെട്ടു.

 

Post a Comment

0 Comments

Ad Code

Responsive Advertisement