Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വഖഫ് ഭേദഗതി ബില്ലിന്‌ അംഗീകാരം.

വഖഫ് ഭേദഗതി ബില്ലിന്‌ അംഗീകാരം.


ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതി ബില്ലിന് സംയുക്ത പാർലമെന്‍ററി സമിതിയുടെ അംഗീകാരം. ബില്ലിനെ അനുകൂലിച്ച് 16 എംപിമാർ നിലപാടെടുത്തപ്പോൾ, 10 പേർ എതിർത്തു. പ്രതിപക്ഷ പാര്‍ട്ടികള്‍ നിര്‍ദ്ദേശിച്ച ഭേദഗതികൾ തള്ളി. ചെയർമാൻ ചർച്ചക്ക് തയ്യാറാകാതെ അന്തിമ റിപ്പോർട്ട് തയ്യാറാക്കിയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. അംഗങ്ങൾ നിർദ്ദേശിച്ച ഭേദഗതികൾ ഉൾപ്പെടുത്തി റിപ്പോർട്ട് ഉടന്‍ സമർപ്പിക്കുമെന്ന് ചെയര്‍മാന്‍ ജഗദാംബിക പാൽ അറിയിച്ചു.
       വഖഫ് നിയമ ഭേദഗതിയില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതിയുടെ അന്തിമയോഗത്തിലും പ്രതിപക്ഷം ശക്തമായ എതിര്‍പ്പുയര്‍ത്തി. ചര്‍ച്ചയ്ക്ക് തയ്യാറാകാതെ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുന്നു എന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ പ്രധാന ആരോപണം. ചില വ്യവസ്ഥകളിൽ മാറ്റം വേണമെന്ന് എൻഡിഎ സഖ്യകക്ഷികളായ ജെഡിയുവും തെലുങ്ക് ദേശം പാർട്ടിയും ആവശ്യപ്പെട്ടു. എന്നാല്‍, ബജറ്റ് സമ്മേളനത്തില്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന നിലപാടിൽ മാറ്റമില്ലെന്ന് ചെയര്‍മാന്‍ ജഗദാംബിക പാൽ വ്യക്തമാക്കി.

Post a Comment

0 Comments

Ad Code

Responsive Advertisement