Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എംസി റോഡിൽ വാഹനങ്ങളുടെ കൂട്ടയിടി; മൂന്ന് പേർക്ക് പരിക്ക്.

എംസി റോഡിൽ വാഹനങ്ങളുടെ കൂട്ടയിടി; മൂന്ന് പേർക്ക് പരിക്ക്.


പന്തളം: എംസി റോഡിൽ കുളനട ജംഗ്ഷനു സമീപം വാഹനങ്ങളുടെ കൂട്ടയിടി. പന്തളം ഭാഗത്തേക്ക് പോകുകയായിരുന്ന ട്രക്കിൽ എതിർ ഭാഗത്തു നിന്നും വന്ന നാഷണൽ പെർമിറ്റ് ലോറി ഇടിക്കുകയും നിയന്ത്രണം വിട്ട് സമീപത്തെ കടയിലേക്ക് കയറുകയുമായിരുന്നു. ഈ സമയത്ത് ട്രക്കിൻ്റെ പിന്നിൽ വന്ന രണ്ട് കാറുകൾ കൂടി അപകടത്തിൽ പെടുകയായിരുന്നു.
       രാവിലെ ഏഴുമണിയോടെ പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. അപകടത്തിൽ ലോറിയുടെയും ട്രക്കിൻ്റെയും കാറിൻ്റെ ഡ്രൈവർമാർ ഉൾപ്പെടെ 3 പേർക്ക് പരിക്കേറ്റു. ഇവരിൽ രണ്ടു പേരെ അടൂർ ഗവ. ആശുപത്രിയിലും ഒരാളെ മറ്റൊരു ആശുപത്രിയിലും പ്രവേശിപ്പിച്ചു.
       എംസി റോഡിൽ ഈ ഭാഗം സ്ഥിരം അപകട മേഖലയാണെന്ന് നാട്ടുകാർ പറയുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement