Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സംസ്കാരം പൂർത്തിയായി.

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സംസ്കാരം പൂർത്തിയായി.


തിരു.: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സംസ്കാരം പൂർത്തിയായി. ഇന്നലെ പൊളിച്ച കല്ലറയ്ക്ക് പകരം പുതിയ കല്ലറ തീർത്തായിരുന്നു ചടങ്ങുകള്‍. ചെങ്കല്‍ ക്ഷേത്ര മഠാധിപതി മഹേശ്വരാനന്ദ സരസ്വതിയുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ പൂർത്തിയാക്കിയത്. പോസ്റ്റ്‌മോര്‍ട്ടം പൂർത്തിയായ മൃതദേഹം ആശുപത്രിയില്‍ നിന്ന് നാമജപ ഘോഷയാത്രയോടെയാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. അടക്കാനായി നേരത്തെ നിർമ്മിച്ച സമാധിത്തറ പൊളിച്ചുനീക്കി പുതിയ സമാധിത്തറ ഉണ്ടാക്കിയിരുന്നു.‘ഋഷിപീഠം' എന്ന പേരിലാണു പുതിയ മണ്ഡപം അറിയപ്പെടുക. 
        അതേസമയം, ഗോപന്‍റെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം വന്നതിനു ശേഷം മരണത്തിലെ അന്വേഷണം ശക്തമാക്കാനാണ് പൊലീസ് നീക്കം. അടുത്ത ദിവസങ്ങളില്‍ കുടുംബാംഗങ്ങളുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement