Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇന്ന് ചെങ്ങന്നൂരില്‍ ഗതാഗതനിയന്ത്രണം.

ഇന്ന് ചെങ്ങന്നൂരില്‍ ഗതാഗതനിയന്ത്രണം.

ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ നടക്കുന്ന സരസ് മേളയുടെ ഭാഗമായുള്ള വിളംബര ഘോഷയാത്രയോട് അനുബന്ധിച്ച് ഇന്ന് വൈകുന്നേരം 5 മണി മുതല്‍ എംസി റോഡില്‍ ചെങ്ങന്നൂര്‍ ആഞ്ഞിലിമൂട് ജംഗ്ഷന്‍ മുതല്‍ കല്ലിശ്ശേരി വരെ ഗതാഗത  നിയന്ത്രണം.
        പന്തളം ഭാഗത്തു നിന്ന് തിരുവല്ലാ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ആഞ്ഞിലിമൂട് ജംഗ്ഷനില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് പെണ്ണുക്കര കനാല്‍ ജംഗ്ഷന്‍, ആലാ, മഠത്തുംപടി, പേരിശ്ശേരി കുരിശടി, മുണ്ടന്‍കാവ്, കല്ലിശ്ശേരി വഴി തിരുവല്ലയ്ക്ക് പോകണം. തിരുവല്ല ഭാഗത്തു നിന്നും പന്തളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കല്ലിശ്ശേരി ജംഗ്ഷനില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് കുറ്റിക്കാട്ടുപടി, മംഗലം, പുത്തന്‍കാവ്, പിരളശ്ശേരി, സെഞ്ചുറി ജംഗ്ഷന്‍ വഴി പന്തളത്തേക്ക് പോകണമെന്നും പോലീസ് അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement