Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വീടിന് തീപിടിച്ച്‌ ഭിന്നശേഷിക്കാരിയായ വയോധിക മരിച്ചു.

വീടിന് തീപിടിച്ച്‌ ഭിന്നശേഷിക്കാരിയായ വയോധിക മരിച്ചു.


കോട്ടയം: വൈക്കത്ത് വീടിന് തീപിടിച്ച്‌ വയോധിക മരിച്ചു. ഭിന്നശേഷിക്കാരിയായ മേരി (75) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ ഇടയാഴത്താണ് സംഭവം. വർഷങ്ങളായി വീട്ടില്‍ ഒറ്റക്കാണ് മേരി താമസിച്ചിരുന്നത്. സംസാരിക്കാനും കേള്‍ക്കാനും കഴിയാത്ത മേരിക്ക് നാട്ടുകാരുടെ സഹായം ലഭിച്ചിരുന്നു. രാത്രിയില്‍ വീട്ടിനുള്ളില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടാണ് അയല്‍വാസികള്‍ ഓടിയെത്തിയത്. അപ്പോഴേക്കും വീട് പൂർണ്ണമായി കത്തി നശിച്ചിരുന്നു. വൈക്കം പൊലീസും അഗ്നിശമനസേനയും സ്ഥലത്ത് എത്തിയാണ് തീ അണച്ചത്. തുടർന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. 
അടുപ്പില്‍ നിന്ന് തീപടർന്നതാകാം അപകടകാരണമെന്നാണ് അഗ്നിശമനസേനയുടെ നിഗമനം. മൃതദേഹം വൈക്കത്തെ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement