Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മദ്യത്തിന് വില കൂട്ടി സര്‍ക്കാര്‍.

മദ്യത്തിന് വില കൂട്ടി സര്‍ക്കാര്‍.


തിരു.: മദ്യത്തിന് വില കൂട്ടി സംസ്ഥാന സര്‍ക്കാര്‍. ഒരു കുപ്പി മദ്യത്തിന് ശരാശരി 10 ശതമാനം വിലവര്‍ദ്ധന ഉണ്ടാകും. മദ്യക്കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. 
         ബെവ്‌കോയുടെ നിയന്ത്രണത്തില്‍ ഉല്‍പാദിപ്പിച്ചു വില്‍ക്കുന്ന ജവാന്‍ റമ്മിനും വില കൂട്ടിയിട്ടുണ്ട്. 10 രൂപ ആണ് കൂട്ടിയത്. ലിറ്ററിന് 640 രൂപയായിരുന്ന ജവാന്‍ മദ്യത്തിന് 650 രൂപയായി. നാളെ മുതല്‍ വിലവര്‍ദ്ധന പ്രാബല്യത്തില്‍ വരും. ബെവ്കോയും മദ്യകമ്പനികളും തമ്മില്‍ റേറ്റ് കോണ്‍ട്രാക്‌ട് ഉണ്ട്. ഇത് അടിസ്ഥാനമാക്കിയാണ് വില്‍ക്കുന്ന മദ്യത്തിന്റെ വില നിശ്ചയിക്കുന്നത്. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് മദ്യത്തിന്റെ വില വര്‍ദ്ധിപ്പിക്കണമെന്ന് മദ്യക്കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു. എല്ലാ വര്‍ഷവും വില വര്‍ദ്ധനവ് മദ്യ കമ്പനികള്‍ ആവശ്യപ്പെടാറുണ്ട്. ഇത്തവണ പത്ത് ശതമാനം വിലവര്‍ദ്ധന ആണ് ഉണ്ടായിരിക്കുന്നത്.
       ആയിരം രൂപയ്ക്ക് താഴെയുള്ള മദ്യങ്ങള്‍ക്ക് 10 മുതല്‍ 50 രൂപ വരെയാണ് വര്‍ദ്ധനയുണ്ടാവുക. 1000ന് മുകളില്‍ വില വരുന്ന മദ്യങ്ങള്‍ക്ക് 100 മുതല്‍ 130 രൂപ വരെയുമാണ് വര്‍ദ്ധന.

Post a Comment

0 Comments

Ad Code

Responsive Advertisement