Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മലയാളം ഓൺലൈൻ മീഡിയാ അസോസിയേഷൻ; എ.കെ. ശ്രീകുമാർ പ്രസിഡൻ്റായി തുടരും.

മലയാളം ഓൺലൈൻ മീഡിയാ അസോസിയേഷൻ; എ.കെ. ശ്രീകുമാർ പ്രസിഡൻ്റായി തുടരും.


കോട്ടയം: മലയാളം ഓൺലൈൻ മീഡിയാ അസോസിയേഷൻ്റെ പ്രസിഡൻ്റായി എ.കെ. ശ്രീകുമാർ (തേർഡ് ഐ ന്യൂസ്) തുടരും. ജനറൽ സെക്രട്ടറിയായിരുന്ന കെ.എം. അനൂപും (മലയാളശബ്ദം ന്യൂസ്) ട്രഷററായിരുന്ന കെ.വി. അനീഷും (ഹോണസ്റ്റി ന്യൂസ്) തത്സ്ഥാനത്ത് തുടരും. 
      ശനിയാഴ്ച കുമരകത്തു വച്ചു നടന്ന സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്. രാവിലെ തുറമുഖം, രജിസ്ട്രേഷൻ, ദേവസ്വം വകുപ്പ് മന്ത്രി സമ്മേളനം ഉദ്ഘാടനം ചെയ്തിരുന്നു. 
      തങ്കച്ചൻ പാലാ (കോട്ടയം മീഡിയ), ജോവാൻ മധുമല (പാമ്പാടിക്കാരൻ ന്യൂസ്)  ഉദയൻ കലാനികേതൻ (കലാനികേതൻ ഓൺലൈൻ) എന്നിവരാണ് വൈസ് പ്രസിഡൻ്റുമാർ. മഹേഷ്‌ മംഗലത്ത് (കേരളാ ഫയൽ മീഡിയ), ലിജോ ജെയിംസ് (അണക്കര ന്യൂസ്), എസ്.ആർ. ഉണ്ണികൃഷ്ണൻ (കേരള 14 ന്യൂസ്) എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും ഫിലിപ്പ് ജോൺ (വാർത്താ ഓൺലൈൻ ന്യൂസ്), സുധീഷ് നെല്ലിക്കൽ (ഡെയ്ലി മലയാളി ന്യൂസ്), ജോസഫ് (മീനച്ചിൽ ന്യൂസ്), ബിനു കരുണാകരൻ (ഐഡിഎൽ ന്യൂസ്) രാഗേഷ് രമേശൻ (കുമരകം ടുഡേ), വിനോദ് (പുതുപ്പള്ളി ടുഡേ)  എന്നിവരെ എക്സിക്യൂട്ടീവ് മെമ്പർമാരായും തെരെഞ്ഞെടുത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement