Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിനെ പരാജയപ്പെടുത്തി.

കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിനെ പരാജയപ്പെടുത്തി.


ചെന്നൈ: ഇന്നലെ നടന്ന ഐഎസ്എൽ മത്സരത്തില്‍ ചെന്നൈയൻ എഫ്സിയ്ക്കെതിരേ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചു.
      ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് 24 പോയിന്റുമായി എട്ടാം സ്ഥാനത്ത് നില്‍ക്കുന്നു. ചെന്നൈയിൻ 18 പോയിന്റുമായി 10ആം സ്ഥാനത്താതാണ്. കേരള ബ്ലാസ്റ്റേഴ്സ് ഇതാദ്യമായാണ് ചെന്നൈയില്‍ ചെന്ന് ചെന്നൈയിനെ തോല്‍പ്പിക്കുന്നത്.
         മത്സരം ആരംഭിച്ച്‌ മൂന്നാം മിനുറ്റില്‍ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തു. കോറോ നടത്തിയ നീക്കത്തിന് ഒടുവില്‍ പന്ത് ജീസസില്‍ എത്തി. ജീസസ് ഗോള്‍ കണ്ടെത്താൻ പ്രയാസമായിരുന്ന ആങ്കിളില്‍ നിന്ന് വല കണ്ടെത്തി. ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ഏറ്റവും വേഗതയാർന്ന ഗോളായിരുന്നു ഇത്. ഇതിനു പിന്നാലെ ജീസസിന് ഒരു അവസരം കൂടെ കിട്ടി എങ്കിലും ആ ഷോട്ട് നവാസ് തടഞ്ഞു. മറുവശത്ത് ചെന്നൈയിന്റെ ഒരു ഹെഡർ മനോഹരമായി സച്ചിൻ സേവ് ചെയ്യുകയും ചെയ്തു. മത്സരത്തിന്റെ 36ആം മിനുറ്റില്‍ ചെന്നൈയിന്റെ ജോർദൻ വില്‍മാർ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. മിലോസിനെ ഫൗള്‍ ചെയ്തതിനായിരുന്നു റെഡ് കാർഡ്. ഇതോടെ ചെന്നൈയിൻ 10 പേരായി ചുരുങ്ങി. ഇതിനു ശേഷം അറ്റാക്ക് കൂടുതല്‍ ശക്തമാക്കിയ ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമില്‍ കോറോയിലൂടെ ലീഡ് ഇരട്ടിയാക്കി. സ്കോർ 2-0. രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്സ് അറ്റാക്ക് തുടർന്നു. 56ആം മിനുറ്റില്‍ പെപ്രയിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡ് മൂന്നാക്കി ഉയർത്തി. ലൂണയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഈ ഗോള്‍. ഇതിനു ശേഷം കൂടുതല്‍ ഗോളുകള്‍ അടിക്കാനുള്ള അവസരങ്ങള്‍ കേരള ബ്ലാസ്റ്റേഴ്സ് സൃഷ്ടിച്ചു എങ്കിലും അത് ടീം മുതലാക്കിയില്ല. 91ആം മിനുട്ടില്‍ വിൻസി ബരെറ്റോയിലൂടെ ചെന്നൈയിൻ ആശ്വാസ ഗോള്‍ നേടി.

Post a Comment

0 Comments

Ad Code

Responsive Advertisement