Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വൈദികനെ ഹണിട്രാപ്പില്‍ കുടുക്കി ലക്ഷങ്ങൾ തട്ടിയെടുത്ത കേസില്‍ യുവതിയും കാമുകനും അറസ്റ്റില്‍.

വൈദികനെ ഹണിട്രാപ്പില്‍ കുടുക്കി ലക്ഷങ്ങൾ തട്ടിയെടുത്ത കേസില്‍ യുവതിയും കാമുകനും അറസ്റ്റില്‍.


വൈക്കം: നഗ്നചിത്രങ്ങള്‍ പുറത്തു വിടുമെന്നു ഭീഷണിപ്പെടുത്തി വൈദികനെ ഹണിട്രാപ്പില്‍ കുടുക്കി 40 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ യുവതിയും കാമുകനും അറസ്റ്റില്‍. ബാംഗ്ലൂരില്‍ താമസിക്കുന്ന മലയാളി യുവതിയും കാമുകനുമാണ് അറസ്റ്റിലായത്. ബംഗളൂരുവില്‍ താമസിക്കുന്ന നേഹാ ഫാത്തിമ (25), കാമുകൻ സാരഥി (28) എന്നിവരെ ആണ് വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. വൈക്കത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്രധാന അദ്ധ്യാപകനെ ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്.
        2023 ഏപ്രിലിൽ ആയിരുന്നു കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. വൈദികൻ പ്രധാന അദ്ധ്യാപകനായ സ്‌കൂളിലെ ഒഴിവ് അപേക്ഷ കണ്ട് ഇദ്ദേഹത്തെ ബന്ധപ്പെട്ടതായിരുന്നു നേഹാ ഫാത്തിമ. തുടർന്ന് ഇദ്ദേഹവുമായി ഫോണില്‍ നിരന്തരം ബന്ധപ്പെട്ട് അടുപ്പം സ്ഥാപിച്ചു. തന്റെ ഫോട്ടോ എന്ന പേരില്‍ ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങളും യുവതി വൈദികന് അയച്ചു നല്‍കിയിരുന്നു. ഇതേ തുടർന്ന് വൈദികനെ വീഡിയോ കോള്‍ വിളിച്ച്‌ നഗ്നചിത്രങ്ങള്‍ പകർത്തിയ പ്രതികള്‍ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി. തുടർന്നു, പല തവണയായി 30 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം പത്ത് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ട് ഭീഷണി തുടർന്നതോടെ വൈദികൻ വൈക്കം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതികളെ പിടികൂടിയത്. തുടർന്ന്, പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

0 Comments

Ad Code

Responsive Advertisement