Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയെ കാണാന്‍ മുഖ്യമന്ത്രി എത്തി.

പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയെ കാണാന്‍ മുഖ്യമന്ത്രി എത്തി.


കൊച്ചി: കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രിയില്‍ എത്തി. മന്ത്രി കെ.എന്‍. ബാലഗോപാല്‍, സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ അടക്കമുള്ള നേതാക്കള്‍ക്കൊപ്പമാണ് മുഖ്യമന്ത്രി കൊച്ചിയിലെ ആശുപത്രിയില്‍ എത്തിയത്. സിപിഎം കേന്ദ്രകമ്മിറ്റി യോഗങ്ങള്‍ക്കായി കൊല്‍ക്കത്തയിലേക്ക് തിരിക്കുന്നതിന് മുമ്പാണ് ഉമാ തോമസിനെ കാണാനെത്തിയത്.
         ഗുരുതരമായി പരിക്കേറ്റ എംഎല്‍എയെ കഴിഞ്ഞ ദിവസം വെന്റിലേറ്ററില്‍ നിന്ന് മാറ്റിയിരുന്നു. മുഖ്യമന്ത്രി മുറിയിലെത്തി എംഎല്‍എയെ കാണുകയും ആരോഗ്യ വിവരം ചോദിച്ചറിയുകയും ചെയ്തു. മികച്ച ചികിത്സ ലഭ്യമാക്കിയതിന് ഉമാ തോമസ് മുഖ്യമന്ത്രിയ്ക്ക് നന്ദിയും അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement