Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

റോഡടച്ച്‌ ഗതാഗത തടസ്സം ഉണ്ടാക്കുന്നതിനെതിരെ നടപടിക്കായി സ്ഥിരം സംവിധാനമുണ്ടാകണം; ഹൈക്കോടതി.

റോഡടച്ച്‌ ഗതാഗത തടസ്സം ഉണ്ടാക്കുന്നതിനെതിരെ നടപടിക്കായി സ്ഥിരം സംവിധാനമുണ്ടാകണം; ഹൈക്കോടതി.


കൊച്ചി: റോഡ് അടച്ച്‌ ഗതാഗത തടസ്സം ഉണ്ടാക്കുന്നതിനെതിരെ നടപടിക്കായി സ്ഥിരം സംവിധാനമുണ്ടാകണമെന്ന് ഹൈക്കോടതി. ഇത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ഓരോ പരിപാടിക്കും ശേഷം കോടതിയലക്ഷ്യ നടപടി എടുക്കാനാവില്ല. വിഷയത്തില്‍ നിലപാടറിയിക്കാൻ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് സർക്കാരിന് നിർദ്ദേശം നല്‍കി.
      തിരുവനന്തപുരം ബാലരാമപുരത്ത് റൂറല്‍ എസ്‌പിയടക്കം പങ്കെടുത്ത പരിപാടിയുമായി ബന്ധപ്പെട്ട് റോഡിന്റെ പകുതിയോളം ഭാഗം കയ്യേറി സ്റ്റേജ് കെട്ടിയത് ഏറെ വിവാദമായിരുന്നു. ഇത് സംബന്ധിച്ചാണ് ഡിവിഷൻ ബെഞ്ചില്‍ ഹർജി നല്‍കിയിരിക്കുന്നത്. വഞ്ചിയൂരില്‍ റോഡില്‍ സിപിഎം സ്റ്റേജ് കെട്ടിയ സംഭവത്തില്‍ മറ്റൊരു ഹർജിയും കോടതിയുടെ പരിഗണനയിലുണ്ട്. 
        ഇതിനിടെ, തിരുവനന്തപുരത്ത് റോഡില്‍ സ്റ്റേജ് കെട്ടിയ എഐടിയുസി പ്രവർത്തകരോട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പൊട്ടിത്തെറിച്ചു. സ്റ്റേജ് പൊളിച്ചു നീക്കാൻ പ്രവർത്തകർക്ക് ബിനോയ് വിശ്വം നിർദ്ദേശം നല്‍കി.

Post a Comment

0 Comments

Ad Code

Responsive Advertisement