Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ മന്ത്രവാദി അറസ്റ്റിൽ.

വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ മന്ത്രവാദി അറസ്റ്റിൽ.


പത്തനംതിട്ട: അടൂരിൽ പ്ലസ് ടു വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ മന്ത്രവാദി അറസ്റ്റിൽ. ആദിക്കാട്ടുകുളങ്ങര സ്വദേശി ബദർ സമൻ (62) ആണ് പിടിയിലായത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് ഇയാൾ കുട്ടിയെ ചൂഷണത്തിന് ഇരയാക്കിയത്. അതേസമയം, 9 പ്രതികളുള്ള കേസിൽ നാല് പേർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

         സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടവരും അകന്ന ബന്ധുവുമായിരുന്നു കേസിലെ പ്രതികൾ. ഇതിൽ നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചിരുന്നു. ഹയർ സെക്കൻഡറി വിദ്യാർഥിയായ പെൺകുട്ടിയാണ് പീഡന വിവരം തുറന്നു പറഞ്ഞത്. കൗൺസിലിംഗിന് ഇടയിലാണ് പെൺകുട്ടി പീഡനവിവരം പറഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഏഴാം ക്ലാസ് മുതൽ തുടർച്ചയായി പീഡനത്തിന് ഇരയായെന്നാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചു വരുകയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement