ഒൻപത് കിലോയിലധികം കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ.
പാലക്കാട്: ഒറ്റപ്പാലത്ത് ഒൻപത് കിലോഗ്രാമിലധികം കഞ്ചാവുമായി ഒഡീഷ സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു. ബ്രഹ്മ ബാലിയാർ സിംഗ് (25) എന്നയാളാണ് 9.155 കിലോഗ്രാം കഞ്ചാവുമായി പിടിയിൽ ആയത്. ഒറ്റപ്പാലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ. വിപിൻദാസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.
എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എൻ. പ്രേമാനന്ദകുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ സുദർശനൻ നായർ, രാജേഷ് കുമാർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ദേവകുമാർ, രാജേഷ്.കെ.പി., സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് ഫിറോസ്, പ്രദീപ് എന്നിവരും എക്സൈസ് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.
0 Comments