Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിശ്വാസ ചൂഷണങ്ങളെ കരുതിയിരിക്കുക: മുജാഹിദ് ആദർശസംഗമം.

വിശ്വാസ ചൂഷണങ്ങളെ കരുതിയിരിക്കുക: മുജാഹിദ് ആദർശസംഗമം.


തൊടുപുഴ: മനുഷ്യസമൂഹത്തിൻ്റെ ആത്മീയവും വിശ്വാസപരവുമായ താല്പര്യങ്ങളെ ചൂഷണം ചെയ്യുന്ന പൗരോഹിത്യ വിഭാഗങ്ങളെ കരുതിയിരക്കണമെന്ന ആഹ്വാനത്തോടെ തൊടുപുഴയിൽ  നടന്ന മുജാഹിദ് ആദർശസംഗമം സമാപിച്ചു. വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷനാണ് മുജാഹിദ് ആദർശസംഗമം സംഘടിപ്പിച്ചത്.
      ഏകദൈവ വിശ്വാസത്തിൽ അധിഷ്ഠിതമായ പ്രബോധന പ്രവർത്തനങ്ങളിലൂടെ മാത്രമേ സമൂഹത്തിൽ വിശ്വാസ വിമലീകരണം സാധ്യമാകൂ. ഇസ്ലാമിൻ്റെ അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധ ക്വുർആനും പ്രവാചകചര്യയും അവഗണിച്ച് മുസ്ലീം സമുഹം പുരോഹിതന്മാരുടെ പിറകെ പോയതാണ് സമൂഹത്തിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വ്യാപകമായതിൻ്റെ അടിസ്ഥാനം.
      ഇസ്ലാമിക പ്രമാണങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി അതിൻ്റെ വിശദീകരണവും പ്രയോഗവും മനസ്സിലാക്കി നിലപാട് സ്വീകരിക്കാൻ മുസ്ലിം സമൂഹത്തിന് സാധിക്കണമെന്നും വിസ്‌ഡം ആദർശസംഗമം ആവശ്യപ്പെട്ടു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ് ആദർശസംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ടി.എം. ആസാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.കെ. ശംസുദ്ധീൻ സ്വാഗതം ആശംസിച്ചു. വിസ്‌ഡം പണ്ഡിതസഭ സെക്രട്ടറി ശമീർ മദീനി, ഫൈസൽ ഇബ്രാഹിം കൊച്ചി, എം.എം. നിഷാദ്, യുനൈസ് ഉടുമ്പന്നൂർ  എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement