Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബജറ്റ് സമ്മേളനം നാളെ മുതൽ; സർവകക്ഷി യോഗം ഇന്ന്.

ബജറ്റ് സമ്മേളനം നാളെ മുതൽ; സർവകക്ഷി യോഗം ഇന്ന്.


ന്യൂഡൽഹി: ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി കേന്ദ്രസർക്കാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗം ഇന്ന് ചേരും. രണ്ട് ഘട്ടമായിട്ടാണ് ഇത്തവണ ബജറ്റ് സമ്മേളനം ചേരുന്നത്. ഫെബ്രുവരി 13 വരെയാണ് ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യഘട്ടം. മാർച്ച്‌ 10ന് തുടങ്ങുന്ന രണ്ടാംഘട്ട സമ്മേളനം ഏപ്രില്‍ നാലുവരെ നീളും. ആകെ 27 പ്രവൃത്തിദിനങ്ങളാണു നിശ്ചയിച്ചിരിക്കുന്നത്. 
        രാഷ്‌ട്രപതിയുടെ പ്രസംഗത്തോടെ വെള്ളിയാഴ്ചയാണ് സമ്മേളനം ആരംഭിക്കുക. ശനിയാഴ്ച ബജറ്റ് അവതരണത്തിനു ശേഷം സഭ പിരിയും. രാഷ്‌ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച തിങ്കളാഴ്ച മുതല്‍ മൂന്നു ദിവസമാണ് നിശ്ചയിച്ചിരിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement