Hot Posts

Ad Code

Responsive Advertisement

റിട്ടയേർഡ് നഴ്സിങ്ങ് അസിസ്റ്റൻ്റിൻ്റെ മരണത്തില്‍ ദുരഹതയെന്ന് സംശയം.

റിട്ടയേർഡ് നഴ്സിങ്ങ് അസിസ്റ്റൻ്റിൻ്റെ മരണത്തില്‍ ദുരഹതയെന്ന് സംശയം.


തിരു.: ധനുവച്ചപുരത്തെ റിട്ടയേർഡ് നഴ്സിങ്ങ് അസിസ്റ്റൻ്റിൻ്റെ മരണത്തില്‍ ദുരഹതയെന്ന് സംശയം ഉയർന്നതോടെ പോസ്റ്റുമോർട്ടത്തിന് സാധ്യത. സെലീനാമ്മയുടെ (75) മരണത്തിലാണ് ദുരൂഹത. മകന്റെ പരാതിയില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യാൻ ജില്ലാ കലക്ടറോട് അനുമതി തേടിയതില്‍ ഉടൻ തീരുമാനമുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. 
     ഇക്കഴിഞ്ഞ 17ന് ആയിരുന്നു ധനുവച്ചപുരം സ്വദേശിയായ സെലീനാമ്മയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം സ്വാഭാവിക മരണം ആണെന്നാണ് കരുതിയത്. എന്നാല്‍, മരണാനന്തര ചടങ്ങുകളുടെ ഭാഗമായി മൃതദേഹം കുളിപ്പിക്കുമ്പോള്‍ കഴുത്തിലും മറ്റ് ശരീരഭാഗങ്ങളിലും മുറിവും ചതവും കണ്ടതിനെ തുടർന്ന് കുടുംബം പരാതി നല്‍കി. സംസ്കാര ചടങ്ങിന് ശേഷമാണ് ഈ വിവരം മകൻ രാജൻ അറിയുന്നത്. മുറി പരിശോധിച്ചപ്പോള്‍ ആഭരണങ്ങള്‍ ഉള്‍പ്പെടെ നഷ്ടമായത് ശ്രദ്ധയില്‍പ്പെട്ടു. മകൻ്റെ പരാതിയില്‍ പാറശാല പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement