Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി.

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി.


തിരു.: ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. സിവില്‍ സപ്ലൈസ് കോർപ്പറേഷൻ സിഎംഡി ആയിരുന്ന പി.ബി. നൂഹിനെ ഗതാഗത വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായി നിയമിച്ചു. ഡോ. അദീല അബ്ദുള്ളക്ക് സാമൂഹ്യനീതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായും നിയമനം. ഡോ. ശ്രീറാം വെങ്കിട്ടരാമൻ കൃഷി വികസന വകുപ്പ് ഡയറക്ടറും ഡോ. അശ്വതി ശ്രീനിവാസ് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പില്‍ മാനേജിങ് ഡയറക്ടറും ആകും.
      അഡീഷണല്‍ ചീഫ് സെക്രട്ടറി പുനീത് കുമാർ, വനിതാ ശിശു വികസന വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി ആയിരുന്ന ഡോ. ശർമിള മേരി ജോസഫ്, കായിക വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന ഡോ. മുഹമ്മദ് ഹനീഷ്, ഗതാഗത വകുപ്പിന്റെ ചുമതല ഉണ്ടായിരുന്ന ഡോ. കെ. വാസുകി തുടങ്ങിയവരെ അധിക ചുമതലകളില്‍ നിന്നും മാറ്റിയിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement