Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ചോറ്റാനിക്കരയില്‍ പോക്‌സോ അതിജീവിതയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; സുഹൃത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി

ചോറ്റാനിക്കരയില്‍ പോക്‌സോ അതിജീവിതയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; സുഹൃത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി.


കൊച്ചി: ചോറ്റാനിക്കരയില്‍ പോക്‌സോ അതിജീവിതയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ തലയോലപ്പറമ്പ് സ്വദേശി അനൂപിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ബലാത്സംഗം, വധശ്രമം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. നിലവില്‍ വെന്റിലേറ്ററിലാണ് അതിജീവിത.
       തന്റെ എതിര്‍പ്പ് മറികടന്ന് മകളുടെ അടുക്കൽ അനൂപ് പലപ്പോഴും വീട്ടില്‍ വരാറുണ്ടായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മ നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നെന്നും ഇയാളുടെ ഭീഷണിയെ തുടര്‍ന്നാണ് താന്‍ താമസം മാറിയതെന്നും അവര്‍ പറഞ്ഞു. പ്രതി പെണ്‍കുട്ടിയുടെ വീട്ടില്‍ സ്ഥിരമായി വരാറുണ്ടായിരുന്നുവെന്ന് നാട്ടുകാരും പ്രതികരിച്ചു. സമീപവാസികളെ ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. നാട്ടുകാര്‍ പൊലീസില്‍ പരാതി കൊടുത്തിരുന്നു. 
      അതേസമയം, പെണ്‍കുട്ടിയെ കണ്ടെത്തിയത് അതീവ ഗുരുതര അവസ്ഥയിലായിരുന്നു. കട്ടിലിന് താഴെ കിടക്കുന്ന നിലയില്‍ ഒരു ബന്ധുവാണ് കുട്ടിയെ കണ്ടത്. കണ്ണ് തുറന്നു കിടക്കുകയായിരുന്നു. നാവ് കടിച്ചിട്ടുണ്ടായിരുന്നു. സ്ഥലത്ത് കയറൊന്നും ഉണ്ടായിരുന്നില്ല. പൊലീസ് എത്തിയാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement