Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

130ാമത് മാരാമണ്‍ കണ്‍വന്‍ഷന് ഇന്ന് തുടക്കം.

130ാമത് മാരാമണ്‍ കണ്‍വന്‍ഷന് ഇന്ന് തുടക്കം.

കോഴഞ്ചേരി: പമ്പാനദിയുടെ തീരത്ത് ഉച്ചകഴിഞ്ഞ് 2.30ന് മാര്‍ത്തോമ്മ സഭയുടെ പരമാധ്യക്ഷന്‍ ഡോ.
തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. മാര്‍ത്തോമ്മ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക് മാര്‍ പീലക്‌സിനോസ് എപ്പിസ്‌കോപ്പ അദ്ധ്യക്ഷത വഹിക്കും. അഖില ലോക സഭാ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി റവ. ഡോ. ജെറി പിള്ളൈ നാളത്തെ യോഗത്തില്‍ പ്രസംഗിക്കും.
      നാളെ മുതല്‍ എല്ലാ ദിവസവും രാവിലെ 9.30നും വൈകുന്നേരം ആറിനും പൊതുയോഗങ്ങള്‍ കണ്‍വന്‍ഷന്‍ പന്തലില്‍ നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് പ്രത്യേക യോഗങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. 16ന് കണ്‍വന്‍ഷന്‍ സമാപിക്കും. മാര്‍ത്തോമ്മ സഭയിലെ ബിഷപ്പുമാരെ കൂടാതെ കൊളംബിയ തിയോളജിക്കല്‍ സെമിനാരി പ്രസിഡന്റ് റവ. ഡോ. വിക്ടര്‍ അലോയോ, ഡോ. രാജ്കുമാര്‍ രാംചന്ദ്രന്‍ എന്നിവരാണ് ഈ വര്‍ഷത്തെ മുഖ്യപ്രാസംഗികര്‍.

Post a Comment

0 Comments

Ad Code

Responsive Advertisement