Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

യുവതിയുടെ ആത്മഹത്യ: ഭര്‍ത്താവ് പ്രഭിനെ ജോലിയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു.

യുവതിയുടെ ആത്മഹത്യ: ഭര്‍ത്താവ് പ്രഭിനെ ജോലിയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു.

മലപ്പുറം: മഞ്ചേരിയില്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് പ്രഭിനെ ജോലിയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു പ്രഭിന്‍. ഒരാഴ്ച മുമ്പാണ് മഞ്ചേരി സ്വദേശി വിഷ്ണുജയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സ്ത്രീധന പീഡനത്തെതുടര്‍ന്നാണ് വിഷ്ണുജ ആത്മഹത്യ ചെയ്തത് എന്നായിരുന്നു കുടുംബത്തിന്റെ പരാതി.
       വിഷ്‌ണുജയുട‌െ മരണത്തിൽ ആത്മഹത്യാ പ്രേരണ, സ്‌ത്രീധന പീഡനം എന്നീ കുറ്റങ്ങളാണ് പ്രഭിനെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ കോടതി റിമാൻഡ് ചെയ്ത പ്രഭിൻ ഇപ്പോൾ ജയിലിൽ കഴിയുകയാണ്.
        ജനുവരി 30നാണ് പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജയെ എളങ്കൂർ സ്വദേശിയായ പ്രഭിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് കൈയിൽ നിന്നും രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. 2023 മേയിലാണ് വിഷ്‌ണുജയും പ്രഭിനും വിവാഹിതരായത്. വിഷ്‌ണുജയ്ക്ക് ജോലിയില്ലെന്നും സൗന്ദര്യം കുറവാണെന്നും സ്‌ത്രീധനം കുറഞ്ഞു പോയെന്നും പറഞ്ഞ് പ്രഭിൻ നിരന്തരം പീഡിപ്പിച്ചിരുന്നതായി യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. നിറത്തിന്റെ പേരിലും ക്രൂരമായി ദ്രോഹിച്ചു. പീഡനങ്ങളിൽ മകൾ ഭ‌ർതൃവീട്ടുകാരുടെ സഹായം തേടിയപ്പോൾ അവർ പ്രഭിന്റെ പക്ഷം ചേരുകയാണ് ചെയ്തതെന്നും വിഷ്ണുജയുടെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. കുടുംബത്തിന്റെ പരാതിയിൽ ഫെബ്രുവരി മൂന്നിനാണ് പ്രഭിൻ അറസ്റ്റിലായത്. എന്നാൽ, സ്ത്രീധനം ആവശ്യപ്പെടുകയോ വാങ്ങുകയോ ചെയ്തിട്ടില്ലെന്നാണ് പ്രഭിനിന്റെ കുടുംബം പറഞ്ഞത്. പ്രഭിനും വിഷ്‌ണുജയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. വീട്ടിൽവച്ച് മർദ്ദനമുണ്ടായിട്ടില്ല. വിഷ്‌ണുജയുടെ മരണത്തിൽ വീട്ടുകാർക്ക് പങ്കില്ലെന്നും പ്രഭിനിന്റെ കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement