Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തുമ്പമൺ ഭദ്രാസനം: ശതോത്തര സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം.

തുമ്പമൺ ഭദ്രാസനം: ശതോത്തര സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം.

പത്തനംതിട്ട: തുമ്പമൺ ഭദ്രാസനത്തിന്റെ ശതോത്തര സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ അങ്കണത്തിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം നിർവ്വഹിച്ചു. അന്യൻ്റെ സന്തോഷത്തിൽ പങ്കു ചേരുകയും ദു:ഖത്തിൽ അവരെ ആശ്വസിപ്പിക്കുകയും ചെയ്യുന്നത് ദൈവികമായ കാര്യമാണെന്നും നാം ഓരോരുത്തരും അതിനായി പ്രയത്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.

         പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിച്ചു. കുര്യാക്കോസ് മാർ ക്ലിമ്മീസ് അനുഗ്രഹ പ്രഭാഷണം നടത്തി. ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവ്വഹിച്ചു. ഒരു വർഷം നീളുന്ന ആഘോഷത്തിൽ 2 കോടി രൂപയുടെ ക്ഷേമപ്രവർത്തനങ്ങൾ, ഭവനനിർമ്മാണ സഹായം തുടങ്ങി ഒട്ടേറെ സേവന പദ്ധതികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

Post a Comment

0 Comments

Ad Code

Responsive Advertisement