Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മൂന്ന് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു: 16 യാത്രക്കാർക്ക് പരിക്ക്.

മൂന്ന് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു: 16 യാത്രക്കാർക്ക് പരിക്ക്.

തിരുവല്ല: മുത്തൂരിൽ മൂന്ന് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്ത്രീകൾ ഉൾപ്പെടെ 16 യാത്രക്കാർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. 

           ഇന്നലെ വൈകിട്ട് 6.30ന്  മുത്തൂർ എസ്എൻഡിപി ശ്രീസരസ്വതി ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. ചങ്ങനാശ്ശേരി ഭാഗത്തു നിന്നും തിരുവല്ല ഭാഗത്തേക്ക് പോയ ബസ്സുകളാണ് ഒന്നിന് പിറകെ ഒന്നായി കൂട്ടി ഇടിച്ചത്. കുറുകെ വെട്ടിച്ച ഓട്ടോറിക്ഷയിൽ ഇടിക്കാതിരിക്കാൻ പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടത്തിന് കാരണമായത്. ആദ്യ ബസിന് പിന്നിൽ കൊല്ലത്തേക്ക് പോവുകയായിരുന്ന ബസ് ഇടിച്ചു. തൊട്ടു പിന്നാലെ എത്തിയ സൂപ്പർ ഫാസ്റ്റ് ബസ് കൊല്ലത്തേക്ക് പോയിരുന്ന ബസ്സിന് പിന്നിലും ഇടിച്ചാണ് അപകടം ഉണ്ടായത്.

         അപകടത്തിൽപ്പെട്ടവരെ തിരുവല്ലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് അരമണിക്കൂറോളം എം സി റോഡിൽ ഗതാഗതം തടസപ്പെട്ടു. പോലീസ് എത്തി ഗതാഗതം പുന:സ്ഥാപിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement