Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അടച്ചിട്ടിരുന്ന വീടിന്റെ വാതിൽപാളി തുരന്ന് കയറി 20 പവൻ സ്വർണ്ണം കവർന്നു.

അടച്ചിട്ടിരുന്ന വീടിന്റെ വാതിൽപാളി തുരന്ന് കയറി 20 പവൻ സ്വർണ്ണം  കവർന്നു.


കോട്ടയം: കുറുപ്പന്തറയിൽ അടച്ചിട്ടിരുന്ന വീടിന്റെ വാതിൽപാളി തുരന്ന് കയറി 20 പവൻ സ്വർണ്ണം  കവർന്നു. പുളിന്തറ വളവിന് സമീപം ആനിത്തോട്ടത്തിൽ സേവ്യറിന്റെ വീട്ടിലാണ് മോഷണം നടന്നത്. മോഷ്ടാവിന്റെ സിസി ടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.
        ഒരാഴ്ചയായി സേവ്യറും ഭാര്യ ലീലാമ്മയും തൊട്ടു സമീപമുള്ള തറവാട് വീട്ടിൽ സേവ്യറിൻ്റെ പിതാവിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട് താമസിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ 8.30ന് വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വീടിന്റെ മുൻവശത്തെ വാതിലിന്റെ പാളി കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് അകത്തു കയറിയത്. സ്വർണ്ണം സൂക്ഷിച്ചിരുന്ന അലമാരയുടെ താക്കോൽ കണ്ടെത്തിയാണ് കവർച്ച നടത്തിയത്. 20 പവൻ സ്വർണ്ണമാണ് നഷ്ടമായത്.
        കടുത്തുരുത്തി പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്കോഡും സ്ഥലത്തെത്തി പരിശോധന നടത്തി.

Post a Comment

0 Comments

Ad Code

Responsive Advertisement