Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഡൽഹിയിൽ 27 വർഷത്തിന് ശേഷം അധികാരം തിരിച്ചുപിടിച്ച് ബിജെപി.

ഡൽഹിയിൽ 27 വർഷത്തിന് ശേഷം അധികാരം തിരിച്ചുപിടിച്ച് ബിജെപി.


ന്യൂഡൽഹി: ഡൽഹിയുടെ അധികാരത്തിലേക്ക് ബിജെപിയെത്തുന്നത് കാല്‍ നൂറ്റാണ്ടുകള്‍ക്ക് ശേഷം. ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെ പ്രധാനമന്ത്രിയുടേതടക്കം നേതൃത്വത്തില്‍ നടന്ന കൃത്യമായ നീക്കവും മദ്യനയ അഴിമതിയില്‍ കെജ്രിവാളടക്കം നേതാക്കളെ കുരുക്കാനായതുമാണ് ആംആദ്മി പാര്‍ട്ടിയുടെ സിംഹാസനം തകര്‍ത്ത ഘടകങ്ങള്‍. ആംആദ്മി പാര്‍ട്ടിയെ കടത്തിവെട്ടുന്ന ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിച്ചതും മധ്യവര്‍ഗ്ഗത്തെ ഉന്നമിട്ട് നടത്തിയ ബജറ്റ് പ്രഖ്യാപനവുമാണ് ബിജെപിക്കായി രാജ്യ തലസ്ഥാനത്തിന്‍റെ വാതിലുകള്‍ തുറന്നത്.
       27 വര്‍ഷത്തിനപ്പുറമാണ് രാജ്യതലസ്ഥാനത്ത് ബിജെപിയുടെ തേരോട്ടം. രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് ഡൽഹി ഭരണവും ഇനി കൈപ്പിടിയില്‍. ഡൽഹി നിയമസഭാ തെര‍ഞ്ഞെടുപ്പിൽ എഎപിയെ തറപ്പറ്റിച്ച് ബിജെപി നേടിയ ചരിത്ര വിജയത്തിൽ ഡൽഹിയിലെ വോട്ടര്‍മാരോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ ശക്തിയാണ് ഏറ്റവും വലുതെന്നും ചരിത്ര വിജയം ബിജെപിക്ക് നൽകിയതിന് ഡൽഹിക്ക് സല്യൂട്ടെന്നും മോദി എക്സിൽ കുറിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement