Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റിനെ മരിച്ച നിലയിൽ കണ്ടെത്തി.

ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റിനെ മരിച്ച നിലയിൽ കണ്ടെത്തി.


പത്തനംതിട്ട: ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇലന്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് കെ.പി. മനോജ് കുമാറിനെയാണ് രാവിലെ കുടുംബ ക്ഷേത്രത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് പൊലീസ് പറയുന്നു.
        പൊലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
            രണ്ടുവർഷമായി മനോജ് കുമാർ ബിജെപി ഇലന്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആയി പ്രവർത്തിക്കുകയായിരുന്നു.



Post a Comment

0 Comments

Ad Code

Responsive Advertisement