Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വാഹനാപകടത്തിൽ റിയാലിറ്റി ഷോ താരമായ നൃത്താദ്ധ്യാപിക മരിച്ചു.

വാഹനാപകടത്തിൽ റിയാലിറ്റി ഷോ താരമായ നൃത്താദ്ധ്യാപിക മരിച്ചു.

ബംഗളൂരു: മൈസൂരിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ റിയാലിറ്റി ഷോ താരമായ മലയാളി നൃത്താദ്ധ്യാപിക മരിച്ചു. റിട്ടയേർഡ് പോലീസ് സബ് ഇൻസ്പെക്ടറായ ശാന്തിനഗറിലെ ജോസിന്റെയും റീനയുടെയും മകൾ അലീഷ (35) ആണ് മരിച്ചത്. നൃത്ത അദ്ധ്യാപികയായ അലീഷ ഭർത്താവ് ജോബിനോടൊപ്പം നൃത്ത പരിപാടിക്കായി പോകവെ ഇന്നലെ അർദ്ധരാത്രി മൈസൂരിൽ വെച്ച് അപകടത്തിൽപ്പെടുകയായിരുന്നു. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമെന്നാണ് പ്രാഥമിക വിവരം. തുടർന്ന് മൈസൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്‌ധ പരിശോധനക്കും തുടർചികിത്സക്കുമായി നാട്ടിലേക്ക് കൊണ്ടു വരവേ, ഗുണ്ടൽപേട്ടിൽ വെച്ച് ആരോഗ്യസ്ഥിതി വഷളാകുകയും മരിക്കുകയുമായിരുന്നു.
          മാനന്തവാടിയിൽ എബിസിഡി എന്ന നൃത്ത വിദ്യാലയം നടത്തി വരുകയായിരുന്നു അലീഷ. ടിവി ചാനലുകളിലും മറ്റും ധാരാളം റിയാലിറ്റി ഷോകളിൽ പങ്കെടുത്ത താരം കൂടിയാണ് അലീഷ. പരിക്കേറ്റ ജോബിൻ ചികിത്സയിൽ കഴിയുകയാണ്. എലൈന എഡ്വിഗ ജോബിൻ ഏകമകളാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement