Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഡൽഹി പിടിച്ച് ബിജെപി; കേജരിവാളും സിസോദിയയും തോറ്റു.

ഡൽഹി പിടിച്ച് ബിജെപി; കേജരിവാളും സിസോദിയയും തോറ്റു.


ന്യൂ ഡൽഹി: രാജ്യതലസ്ഥാനവും കേന്ദ്ര ഭരണ പ്രദേശവുമായ ഡൽഹിയിൽ പത്ത് വർഷത്തെ ആം ആദ്മി ഭരണത്തിന് അന്ത്യം.
            ഇപ്പോഴത്തെ ലീഡ് നില അനുസരിച്ച് 47 സീറ്റിലാണ് ബിജെപി മുന്നേറുന്നത്. കേവല ഭൂരിപക്ഷത്തിന് വേണ്ട 36 സീറ്റും കടന്ന ബിജെപി 50 സീറ്റ് തികയ്ക്കുമോ എന്ന് മാത്രമാണ് ഇനി അറിയേണ്ടത്. ആം ആദ്മി പാർട്ടി 23 സീറ്റിലാണ് മുന്നിട്ടു നില്ക്കുന്നത്. കോൺഗ്രസ്സ് വീണ്ടും നാമാവശേഷമായി.
          പത്ത് വർഷത്തെ ആം ആദ്മി ഭരണത്തിനാണ് തലസ്ഥാനത്ത് ഇതോടെ അവസാനമാകുന്നത്. ആം ആദ്മി പാർട്ടിലെ അതിഷിയാണ് ജയിച്ചവരിലെ പ്രമുഖ.
        പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി ആസ്ഥാനത്ത് എത്തും, വൈകിട്ട് ഏഴിന് അദ്ദേഹം പ്രവർത്തകരെ അഭിസംബോധന ചെയ്യുമെന്നാണ് അറിയാൻ കഴിഞ്ഞത്.

Post a Comment

0 Comments

Ad Code

Responsive Advertisement