Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബസില്‍ നിന്നു തെറിച്ചുവീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു.

ബസില്‍ നിന്നു തെറിച്ചുവീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു.


ഇടുക്കി: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ നിന്നു തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു. പന്നൂര്‍ മംഗലത്ത് (കളമ്പാകുളത്തില്‍) പരേതനായ ഏബ്രഹാമിന്റെ ഭാര്യ  അന്നക്കുട്ടി (70) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 5.30ഓടെ ചെപ്പുകുളം പള്ളിക്കു സമീപമായിരുന്നു അപകടം സംഭവിച്ചത്. 
        വേഗതയിലെത്തിയ ബസ് വളവ് തിരിയുന്നതിനിടെ അന്നക്കുട്ടി വാതിലിലൂടെ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അന്നക്കുട്ടിയെ ഉടനെ തന്നെ ആശുപത്രിയിവെത്തിച്ചു. ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരണം സംഭവിച്ചത്. സംസ്‌കാരം ഇന്ന്  വൈകുന്നേരം നാലിന് പന്നൂര്‍ സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ നടക്കും. മക്കള്‍: ആശ, അജോ, പരേതനായ അജി. മരുമക്കള്‍: രജിത, ജോയ്സ്.

Post a Comment

0 Comments

Ad Code

Responsive Advertisement