Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വെള്ളത്തിൽ വീണ് വീട്ടമ്മ മരിച്ചു.

വെള്ളത്തിൽ വീണ് വീട്ടമ്മ മരിച്ചു.


കോട്ടയം: താഴത്തങ്ങാടി കുമ്മനത്ത് മീനച്ചിലാറിന്റെ കൈവഴിയിൽ വീണ് വീട്ടമ്മ മരിച്ചു. കുമ്മനം പൊന്മലയിൽ വീട്ടിൽ സുകുമാരന്റെ ഭാര്യ ഗീത സുകുമാരൻ (58) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം. ഇല്ലിക്കൽ -കുമ്മനം റോഡിൽ പൊന്മല കലുങ്കിന് സമീപത്തെ തോട്ടിലാണ് ഇവർ വീണത്. അൽപസമയത്തിന് ശേഷം മൃതദേഹം കണ്ടെത്തുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതോടെ അഗ്നിരക്ഷാ സേനാ സംഘവും കുമരകം പൊലീസും സ്ഥലത്ത് എത്തി, മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. കുമരകം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സംസ്കാരം ഇന്ന് (08.02.2025) ഉച്ചയ്ക്ക് ശേഷം 3 മണിക്ക് വീട്ടുവളപ്പിൽ നടക്കും. മക്കൾ: സുജീഷ്, സുഗിൻ. മരുമക്കൾ:  രജനി, ആതിര.


Post a Comment

0 Comments

Ad Code

Responsive Advertisement