Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഭര്‍ത്താവ് വീട് പൂട്ടിപ്പോയി; ഭാര്യയും മക്കളും പോലീസ് സ്റ്റേഷനില്‍ അഭയം തേടി.

ഭര്‍ത്താവ് വീട് പൂട്ടിപ്പോയി; ഭാര്യയും മക്കളും പോലീസ് സ്റ്റേഷനില്‍ അഭയം തേടി.


തിരു.: ഇരട്ടക്കുട്ടികളും മാതാവും പുറത്തുപോയ സമയം വീട് പൂട്ടി ഗൃഹനാഥന്‍ പോയതായി പരാതി. തിരുവനന്തപുരം വിഴിഞ്ഞം വവ്വാമൂലയിലാണ് സംഭവം. അഞ്ച് വയസ്സുളള ഇരട്ടക്കുട്ടികളേയും അമ്മയേയുമാണ് വീട്ടില്‍ നിന്ന് പുറത്താക്കിയത്. അജിത് റോബിന്‍ എന്നയാളാണ് വീടുപൂട്ടി പോയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അജിത് റോബിനെതിരേ കുഞ്ഞുങ്ങളുടെ അമ്മയായ നീതു മുന്‍പ് പരാതി നല്‍കിയിരുന്നു. ഗാര്‍ഹിക പീഡനത്തിനെതിരേയായിരുന്നു പരാതി. നെയ്യാറ്റിന്‍കര കോടതിയില്‍ നിന്ന് പ്രൊട്ടക്ഷന്‍ ഓര്‍ഡറും നീതു വാങ്ങിയിരുന്നു. ഈ ഓര്‍ഡര്‍ കാലാവധി നീട്ടി കിട്ടാനായി കോടതിയില്‍ പോയപ്പോഴാണ് വീടു പൂട്ടി ഭര്‍ത്താവ് പോയത്. ഇതേതുടര്‍ന്ന് ഉച്ചമുതല്‍ ഭക്ഷണമോ വെള്ളമോ മരുന്നുകളോ അമ്മയ്ക്കും കുഞ്ഞുങ്ങള്‍ക്കും ലഭിച്ചില്ല. ഇതില്‍ ഒരു കുട്ടി വൃക്കരോഗിയാണ്. വിഷയത്തില്‍ ഇടപെട്ട നാട്ടുകാര്‍ അമ്മയേയും മക്കളെയും വിഴിഞ്ഞം പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. എന്നാല്‍, പോലീസ് ഫോണ്‍ ചെയ്തിട്ടും അജിത് റോബിന്‍ സംസാരിക്കാന്‍ തയ്യാറായില്ല. ഇയാള്‍ക്കെതിരേ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. 


Post a Comment

0 Comments

Ad Code

Responsive Advertisement