Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രഞ്ജി ട്രോഫി ക്രിക്കറ്റ്: ഒന്നാം ഇന്നിങ്സിൽ വിദർഭ 379 റൺസിന് പുറത്ത്.

രഞ്ജി ട്രോഫി ക്രിക്കറ്റ്: ഒന്നാം ഇന്നിങ്സിൽ വിദർഭ 379 റൺസിന് പുറത്ത്. 


നാഗ്പൂർ: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ഒന്നാം ഇന്നിങ്സിൽ വിദർഭ 379 റൺസിന് പുറത്ത്. ഉച്ചഭക്ഷണത്തിനു ശേഷം കളി പുന:രാരംഭിച്ച വിദർഭയ്ക്ക് ആറു റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ അവശേഷിക്കുന്ന വിക്കറ്റ് നഷ്ടമായി. അവസാന വിക്കറ്റ് കൂട്ടുകെട്ടിൽ ഹർഷ് ദുബെ, നചികേത് ഭൂട്ടെ എന്നിവർ നടത്തിയ ചെറുത്തു നിൽപ്പാണ് സ്കോർ 370 കടത്തിയത്. ഇരുവരും ചേർന്നുള്ള കൂട്ടുകെട്ട്  44 റൺസെടുത്തു.
         നേരത്തെ തലേന്നത്തെ സ്കോറായ 254ന് 4 എന്ന നിലയിൽ കളി പുനരാരംഭിച്ച വിദർഭയ്ക്ക് നിശ്ചിത ഇടവേളകളിൽ വിക്കറ്റ് വീണതോടെയാണ് മികച്ച സ്കോർ കണ്ടെത്താനാവാതെ പോയത്. 153 റൺസ് എടുത്ത ഡാനിഷ് മലേവർ ആണ് ടോപ് സ്കോറർ. ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ അക്ഷയ് വാദ്കർ 23 റൺസെടുത്ത് പുറത്തായി. കേരളത്തിനായി ഏദൻ ആപ്പിൾ ടോം, എം.ഡി. നിധീഷ് എന്നിവർ 3 വിക്കറ്റ് വീതം വീഴ്ത്തി. 
       കേരളം ബാറ്റിംഗ് തുടങ്ങിയപ്പോഴേ നിരാശരാക്കി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ കേരളം 10 ഓവറിൽ 49/2 എന്ന നിലയിലാണ്. രോഹൻ കുന്നുമ്മലിന്റെയും എ.ചന്ദ്രൻ്റേയും വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്.

Post a Comment

0 Comments

Ad Code

Responsive Advertisement