Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വന്യമൃഗ ആക്രമണം : റവന്യു, കൃഷി, തദ്ദേശ, മൃഗസംരക്ഷണ വകുപ്പുകൾക്കും ഉത്തരവാദിത്തമെന്ന് വനംവകുപ്പ്.

വന്യമൃഗ ആക്രമണം : റവന്യു, കൃഷി, തദ്ദേശ, മൃഗസംരക്ഷണ വകുപ്പുകൾക്കും ഉത്തരവാദിത്തമെന്ന് വനംവകുപ്പ്.

കോഴിക്കോട്: മനുഷ്യ–വന്യമൃഗ സംഘർഷം ലഘൂകരിക്കുന്നതും ഇരകൾക്കുള്ള നഷ്ടപരിഹാരം നൽകുന്നതും വനംവകുപ്പിന്റെ മാത്രം ബാധ്യതയാകുന്നത് അവസാനിക്കുന്നു. റവന്യു– കൃഷി– തദ്ദേശ– മൃഗസംരക്ഷണ വകുപ്പുകളെ കൂടി സംയോജിപ്പിച്ചു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വഴി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ഇതോടൊപ്പം നഷ്ടപരിഹാര തുക വർദ്ധിപ്പിക്കാൻ വനം വകുപ്പ് ശുപാർശ ചെയ്തെങ്കിലും ധനവകുപ്പിന്റെ അന്തിമ അംഗീകാരം ലഭിച്ചിട്ടില്ല. 
        വന്യമൃഗ ആക്രമണം ഏറ്റവും കൂടുതലുള്ള മേഖലകൾ കണ്ടെത്തി, അതതിടത്തെ പ്രത്യേകതകൾ കൂടി കണക്കിലെടുത്ത് പരിഹാര നടപടി എടുക്കാനാണു തീരുമാനം. ഇത്തരത്തിൽ സംസ്ഥാനത്ത് 2 നഗരസഭകളും 7 പഞ്ചായത്തുകളും 'രൂക്ഷമായ പ്രശ്നങ്ങൾ' ഉള്ള പ്രദേശങ്ങളായും 21 പഞ്ചായത്തുകൾ 'പ്രശ്നങ്ങളുള്ള' ഇടങ്ങളായും കണ്ടെത്തിയിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement