Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എറണാകുളത്ത് കാർ സർവീസ് സെന്ററിൽ തീപിടുത്തം.

എറണാകുളത്ത് കാർ സർവീസ് സെന്ററിൽ തീപിടുത്തം.


കൊച്ചി: കളമശേരി സീപോർട്ട് - എയർപോർട്ട് റോഡിൽ കാർ സർവീസ് സെന്‍ററിൽ തീപിടുത്തം. പോപ്പുലർ ഹുണ്ടായ് കാർ ഷോറൂമിലാണ് തീപിടുത്തമുണ്ടായത്. രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. വാഹനങ്ങളുടെ സ്പെയർ പാർട്സ് സ്റ്റോർ റൂമും പാർട്സുകളും പൂർണ്ണമായി കത്തി നശിച്ചു. 
       അപകടം നടക്കുമ്പോൾ സർവീസ് സെന്‍ററിനകത്ത് വാഹനങ്ങളും ഓയിൽ നിറച്ച ബാരലുകളും ഉണ്ടായിരുന്നുവെങ്കിലും ഉടൻ പുറത്തേക്ക് മാറ്റിയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. തൃക്കാക്കരയിൽ നിന്നും ഏലൂർ ഉദ്യോഗമണ്ഡലിൽ നിന്നും അഗ്നിശമന യൂണിറ്റുകൾ എത്തി ഒരു മണിക്കൂറോളം സമയമെടുത്താണ് തീയണച്ചത്. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. നാശനഷ്ടവും കണക്കാക്കിയിട്ടില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement