Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ടോറസ് ലോറി മൺതിട്ടയിൽ ഇടിച്ചു കയറി ഡ്രൈവർ മരിച്ചു.

ടോറസ് ലോറി മൺതിട്ടയിൽ ഇടിച്ചു കയറി ഡ്രൈവർ മരിച്ചു. 


ഇടുക്കി: രാജാക്കാട് ടോറസ് ലോറി നിയന്ത്രണം നഷ്ടമായി മൺതിട്ടയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. കമ്പിളികണ്ടം കൂടാരത്തിൽ ആകാശാണ് മരിച്ചത്. ലോറിയുടെ ക്യാമ്പിൻ പൂർണ്ണമായി തകർന്നു. ഞായറാഴ്‌ച രാവിലെ ഏഴിന് ജോസ്‌ഗിരി - തേക്കിൻകാനം റോഡിൽ കൊച്ചുപ്പിനു സമീപമാണ് അപകടം. രാജാക്കാട്ടു നിന്ന് കുഞ്ചിത്തണ്ണിയിലേക്ക് പാറപൊടി കയറ്റിവന്ന ലോറി ബ്രേക്ക് നഷ്‌ടപ്പെട്ട് പാതയോരത്തെ മൺതിട്ടയിൽ ഇടിക്കുകയായിരുന്നു. പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് രണ്ടര മണിക്കൂർ നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ആകാശിനെ പുറത്തെടുക്കാനായത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നു.


Post a Comment

0 Comments

Ad Code

Responsive Advertisement