പത്തനംതിട്ട: വിദേശമദ്യവും മറ്റ് നിരോധിത ലഹരി ഉൽപ്പന്നങ്ങളും വിൽപന നടത്തി വന്നന്നയാളെ ആറന്മുള പൊലീസ് പിടികൂടി. ഇലന്തൂർ ചെമ്പകത്തിൽപടി കൈതൊട്ടമലയിൽ അജിത് വർഗീസ് (41) ആണ് പിടിയിലായത്. 500 മില്ലിയുടെ 11 കുപ്പി വിദേശമദ്യവും 17 പാക്കറ്റ് ഹാൻസും ഇയാളുടെ വീടിന് സമീപത്തു നിന്ന് പിടിച്ചെടുത്തു.
ഒരാൾക്ക് മദ്യം നൽകി പണം വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആറന്മുള എസ്എച്ച്ഒ വി.എസ്. പ്രവീണിൻ്റെ നിർദ്ദേശ പ്രകാരം പൊലീസ് പെട്രോളിങ് സംഘമാണ് ഇവ പിടിച്ചെടുത്തത്. ഇയാൾക്കെതിരെ 4 അബ്കാരി കേസുകൾ നിലവിലുണ്ട്. ഇതിൽ 3 കേസുകൾ എക്സൈസും ഒരെണ്ണം ആറന്മുള പൊലീസും രജിസ്റ്റർ ചെയ്തതാണ്. കിടങ്ങന്നൂർ ബിവറേജസ് ഔട്ട്ലെറ്റിൽ നിന്നാണ് ഇയാൾ മദ്യം വാങ്ങി മറിച്ചു വിറ്റിരുന്നത്. മദ്യകച്ചവടം നടത്തിയതിലൂടെ ലഭിച്ച 1300 രൂപയും പിടിച്ചെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
0 Comments