പത്തനംതിട്ട: രാത്രിയിൽ വീടിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. വള്ളിക്കോട് വാലുപറമ്പിൽ ജംഗ്ഷന് സമീപമുള്ള കൃഷ്ണകൃപയിൽ ബിജുവിൻ്റെ വീടിനു നേരെയാണ് കഴിഞ്ഞ രാത്രി പത്തു മണിയോടെ സാമൂഹികവിരുദ്ധരുടെ അക്രമം നടന്നത്.
വീടിൻ്റെ വാതിലുകളും ജനലുകളും പോർച്ചിൽ കിടന്ന കാറും സിസിടിവിയും അടിച്ചു തകർത്തു. മുറ്റത്തെ ചെടിച്ചട്ടികളും നശിപ്പിച്ചു. വീടിനോട് ചേർന്ന പറമ്പിലെ പച്ചക്കറി കൃഷിയും നശിപ്പിച്ചിട്ടുണ്ട്. കണ്ടാലറിയാവുന്ന രണ്ട് യുവാക്കളാണ് അക്രമം നടത്തിയതെന്ന് വീട്ടുകാർ പൊലീസിനോട് പറഞ്ഞു. ഇവർ മദ്യ മയക്കുമരുന്ന് സംഘത്തിൽ പെട്ടവരാണന്ന് സംശയിക്കുന്നു. പത്തനംതിട്ട പോലീസിൽ പരാതി നൽകി.
0 Comments