Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വനിതാ വോളിബോളിൽ കേരളം ചാമ്പ്യൻമാർ; കേരളത്തിന്‌ ആറാം സ്വർണ്ണം.

വനിതാ വോളിബോളിൽ കേരളം ചാമ്പ്യൻമാർ; കേരളത്തിന്‌ ആറാം സ്വർണ്ണം.


ഡെറാഡൂൺ: 38-ാമത് ദേശീയ ഗെയിംസിൽ കേരളത്തിന് ആറാം സ്വർണ്ണം. വോളിബോളിൽ തമിഴ്‌നാടിനെ 3-2 പരാജയപ്പെടുത്തിയാണ് കേരള വനിതകൾ സ്വർണ്ണമെഡൽ കരസ്ഥമാക്കിയത്. ഇതോടെ കേരളത്തിൻ്റെ മെഡൽ നേട്ടം 12 ആയി. ആറു സ്വർണ്ണം, രണ്ടു വെള്ളി, നാലു വെങ്കലം എന്നിങ്ങനെയാണ് കേരളത്തിന്റെ മെഡൽ.
         ഞായറാഴ്ച‌ മാത്രം കേരളം മൂന്ന് മെഡൽ സ്വന്തമാക്കി. വനിതകളുടെ 81 കിലോഗ്രാം വിഭാഗത്തിൽ അഞ്ജന ശ്രീജിത്ത് വെങ്കലവും 5x5 ബാസ്‌കറ്റ് ബോളിൽ കേരള വനിതകൾ വെള്ളിയും കരസ്ഥമാക്കിയിരുന്നു. ബാസ്‌കറ്റ് ബോൾ ഫൈനലിൽ തമിഴ്‌നാടിനോടാണ് കേരളം പരാജയപ്പെട്ടത്. ശനിയാഴ്ച‌ കേരളത്തിന് മൂന്ന് സ്വർണ്ണം ലഭിച്ചിരുന്നു. ചൈനീസ് ആയോധന കലയായ വുഷുവിൽ കെ. മുഹമ്മദ് ജസീലും 200 മീറ്റർ ബട്ടർഫ്ലൈ നീന്തലിൽ സജൻ പ്രകാശും 50 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ ഹർഷിത ജയറാമുമാണ് സ്വർണ്ണം നേടിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement