Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കേരളം രഞ്ജി ട്രോഫി സെമി ഫൈനലിൽ.

കേരളം രഞ്ജി ട്രോഫി സെമി ഫൈനലിൽ.


കേരളം രഞ്ജി ട്രോഫി സെമി ഫൈനലിൽ പ്രവേശിച്ചു. ജമ്മു കശ്മീരിനെതിരായ ക്വാർട്ടർ ഫൈനലിൽ ആദ്യ ഇന്നിങ്സിൽ നേടിയ ഒരു റൺ ലീഡിൽ ആണ് കേരളം സെമി ഫൈനലിലേയ്ക്ക് കുതിച്ചത്. 17ന് നടക്കുന്ന സെമിയിൽ ഗുജറാത്ത്‌ ആണ് കേരളത്തിന്റെ എതിരാളികൾ.
         399 വിജയ ലക്ഷ്യവുമായി നാലാം ഇന്നിംഗ്സ്  തുടങ്ങിയ കേരളം സമനിലയ്ക്കായാണ് കളിച്ചത്. നിശ്ചിത ഓവർ കഴിഞ്ഞപ്പോൾ കേരളം 295ന് 6 എന്ന നിലയിലായിരുന്നു. 399 റൺസ് ആയിരുന്നു വിജയലക്ഷ്യം. മുഹമ്മദ് അസറുദ്ദീനും (67), സൽമാൻ നിസാറും (44) പുറത്താകാതെ നേടിയ 116 റൺസ് കൂട്ടുകെട്ടാണ് കേരളത്തിന്  തുണയായത്. ക്യാപ്റ്റൻ സച്ചിൻ ബേബിയും അക്ഷയ് ചന്ദ്രനും 48 റൺസ് വീതം എടുത്തു. സ്കോർ - ജമ്മു: ഒന്നാം ഇന്നിങ്സ് - 280. രണ്ടാം ഇന്നിങ്സ് - 399/9(ഡിക്ലയേർഡ്). കേരളം: ഒന്നാം ഇന്നിങ്സ് - 281, രണ്ടാം ഇന്നിങ്സ് - 295/6.

Post a Comment

0 Comments

Ad Code

Responsive Advertisement