Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കപ്പ ബിരിയാണി കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുരുങ്ങി യുവാവ് മരിച്ചു.

കപ്പ ബിരിയാണി കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുരുങ്ങി യുവാവ് മരിച്ചു.


കണ്ണൂർ: കപ്പ ബിരിയാണി കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുരുങ്ങി യുവാവ് മരിച്ചു. ചെറുപുഴ ചിറ്റാരിക്കാല്‍ കാരയിലെ കണ്ടത്തിൻകര ചാക്കോയുടെ മകൻ ജോബി ചാക്കോ (43 ) ആണ് മരിച്ചത്. 
      രാജഗിരിയിലെ ബന്ധുവീട്ടില്‍ വെച്ചാണ് സംഭവം. കുട്ടിയുടെ മാമോദീസ ചടങ്ങില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു ജോബി. ഇന്നലെ രാത്രി 8 മണിക്ക് വീട്ടില്‍ വെച്ച്‌ കപ്പ ബിരിയാണി കഴിക്കവെ എല്ല് ഉള്‍പ്പെടെ തൊണ്ടയില്‍ കുരുങ്ങിയെന്നാണ് സംശയിക്കുന്നത്. ഉടൻ  ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement