Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ചെന്നൈയിൽ ഗോള്‍ പോസ്റ്റ് മറിഞ്ഞ് വീണ് മലയാളി ബാലൻ മരിച്ചു.

ചെന്നൈയിൽ ഗോള്‍ പോസ്റ്റ് മറിഞ്ഞ് വീണ് മലയാളി ബാലൻ മരിച്ചു. 

തിരുവല്ല: ഗോള്‍ പോസ്റ്റ് മറിഞ്ഞ് വീണ് മലയാളിയായ ഏഴു വയസുകാരൻ മരിച്ചു. തിരുവല്ല സ്വദേശി രാജേഷ് പണിക്കരുടെയും ശ്രീലക്ഷ്മിയുടെയും മകൻ ആദ്വിക് ആണ് മരിച്ചത്.
          ചെന്നൈ ആവഡിയിലെ വ്യോമസേനയുടെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ വെച്ചാണ് ദാരുണമായ സംഭവം. ആവഡിയിലെ സ്കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അദ്വിക്. ക്വാര്‍ട്ടേഴ്സില്‍ വൈകിട്ട് കളിക്കുന്നതിനിടെ കല്ലില്‍ ചാരി നിര്‍ത്തിയ ഗോള്‍ പോസ്റ്റ് മറിഞ്ഞ് കുട്ടിയുടെ തലയില്‍ വീഴുകയായിരുന്നു. അപകടം നടന്ന ഉടനെ ആദ്വികിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെന്നൈ ആവഡിയില്‍ വ്യോമസേന ജീവനക്കാരനാണ് ആദ്വികിന്‍റെ അച്ഛൻ രാജേഷ്. സംസ്കാരം ഇന്ന് രാവിലെ 11ന് തിരുവല്ലയില്‍ നടക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement