Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പത്തൊൻപതുകാരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

പത്തൊൻപതുകാരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

കോന്നി: പത്തൊൻപതുകാരിയെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മുറിഞ്ഞകൽ മുണ്ടൻവയൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ആദർശിൻ്റെയും രാജിയുടെയും മകൾ ഗായത്രിയെ ആണ് കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. മാതാവ് ജോലി കഴിഞ്ഞ് ഇന്ന് 3 മണിയോടെ വീട്ടിൽ എത്തിയപ്പോഴാണ് മകളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്.

    മകളുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്നും അന്വേഷണം വേണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു. ഡിഗ്രി പഠനത്തിന് ശേഷം അടൂരിലെ സ്വകാര്യ സ്ഥാപനത്തിൽ മിലിട്ടറി പ്രവേശനത്തിനുള്ള പരിശീലനത്തിൽ ആയിരുന്നു പെൺകുട്ടി. മകൾ പഠിക്കുന്ന സ്ഥാപനത്തിലെ ഒരാൾ ലൈംഗിക ചുവയോടെ സംസാരിക്കുന്നതായും ഭീഷണിപ്പെടുത്തുന്നതായും മകൾ നേരത്തെ പരാതിപ്പെട്ടിരുന്നതായി മാതാപിതാക്കൾ പറഞ്ഞു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൂടൽ പൊലീസ് മാതാപിതാക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് അന്വേഷണം തുടങ്ങി.

Post a Comment

0 Comments

Ad Code

Responsive Advertisement